ശ്രീകണ്ഠപുരം: നടുവിൽ പെട്രോൾ പമ്പിനടുത്ത് താമസിക്കുന്ന ആയുർവേദ വൈദ്യർ പി.പി. കുഞ്ഞമ്പു നമ്പ്യാർ (92) നിര്യാതനായി. വെള്ളാട് നടുവിൽ ദേവസ്വം ബോർഡ് പാരമ്പര്യ ട്രസ്റ്റിയാണ്. ഭാര്യ: എം. കമലാക്ഷി അമ്മ. മക്കൾ: ജനാർദനൻ (റിട്ട. അധ്യാപകൻ, ഏരുവേശ്ശി എ.യു.പി സ്കൂൾ), രവീന്ദ്രൻ (ചീഫ് ലോക്കോ ഇൻസ്പെക്ടർ, സതേൺ റെയിൽവേ കണ്ണൂർ), രഘുനാഥൻ (അസി. മാനേജർ, കനറാ ബാങ്ക് കണ്ണപുരം), രാജേഷ് (ഹെഡ് ക്ലർക്ക്, സബ് രജിസ്ട്രാർ ഓഫിസ് ശ്രീകണ്ഠപുരം), രതി മണി (അഞ്ചാം പീടിക), ശ്രീലത (ക്ലർക്ക്, മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ), രാജേശ്വരി (അധ്യാപിക, തേർളായി എ.യു.പി സ്കൂൾ). മരുമക്കൾ: വസന്ത (അധ്യാപിക, ഏരുവേശി യു.പി സ്കൂൾ), വിനീത (അധ്യാപിക, ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ), സുജാത (അധ്യാപിക, ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മാടായി), രഞ്ജിനി (അധ്യാപിക, നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ), രമേശൻ (പരിയാരം മെഡിക്കൽ കോളജ്), ശ്രീധരൻ (കോളജ് ഓഫ് അപ്ലൈഡ് സയൻസ് പട്ടുവം), രാധാകൃഷ്ണൻ (ചുഴലി സർവിസ് സഹകരണ ബാങ്ക്). സഹോദരങ്ങൾ: ജാനകി അമ്മ, പാർവതി അമ്മ, രുക്മിണി അമ്മ, പരേതരായ പി.പി. കൃഷ്ണൻ നമ്പ്യാർ, ലക്ഷ്മി അമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.