മാനന്തവാടി: എസ്.എ.ബി.എസ് ആന്ധ്രാ പ്രൊവിൻസ് അംഗവും മാനന്തവാടി ആര്യപ്പിള്ളിൽ പരേതരായ അഗസ്റ്റിൻ (പാപ്പച്ചൻ), റോസമ്മ ദമ്പതിമാരുടെ മകളുമായ സി. വിമല മേരി (76) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ ജോസഫ് ആര്യപ്പിള്ളിൽ, ജോർജ് ആര്യപ്പിള്ളിൽ, സി. ആൻമേരി (എസ്.എ.ബി.എസ്. പ്രൊവിൻഷ്യാൾ മാനന്തവാടി), ത്രേസ്യാമ്മ യുദാസ് നെല്ലിക്കാട്ടിൽ, മത്യു ആര്യപ്പിള്ളിൽ, ഫ്രാൻസിസ് ആര്യപ്പിള്ളിൽ, അഗസ്റ്റിൻ ആര്യപ്പിള്ളിൽ (റിട്ട. സീനിയർ മാനേജർ കേരള ഗ്രാമീൺ ബാങ്ക്), പരേതനായ തോമസ് ആര്യപ്പിള്ളിൽ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വിജയവാഡയിൽ.