പട്ടർനടക്കാവ്: കോന്നല്ലൂർ മഹല്ല് മുൻ പ്രസിഡന്റ് കുമ്മാളിൽ കുറ്റിക്കാട്ടിൽ മുഹമ്മദ് കുട്ടി (87) നിര്യാതനായി. കോന്നല്ലൂർ ജുമാമസ്ജിദ് ദർസ്സിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സഹപാഠിയായിരുന്നു. മരണംവരെ തങ്ങൾ ഇദ്ദേഹവുമായുള്ള ബന്ധം നിലനിർത്തിയിരുന്നു. ഭാര്യമാർ: പാത്തുമ്മു. പരേതയായ ആയിശുമ്മു. മക്കൾ: ഫാത്തിമ, ഖദീജ, സുബൈദ, സൈനബ, മുസ്തഫ, സാജിദ. മരുമക്കൾ: കുഞ്ഞുട്ടി (കുറുക്കോൾ), സൈനുദ്ദീൻ (രണ്ടത്താണി), സൈദാലി (കോന്നല്ലൂർ), മമ്മു (പുത്തനത്താണി), ജുവൈരിയ (ചെമ്പിക്കൽ), ഇബ്രാഹിം (കുറുകത്താണി).