കോഴിക്കോട്: മാങ്കാവ് പോത്തൻച്ചേരിത്താഴം കുറുപ്പം വീട്ടിൽ (വൈഡൂര്യം) ജനാർദനൻ (റിട്ട. ആർ.ടി.ഒ ജീവനക്കാരൻ -75) കുറ്റിയിൽത്താഴം അതുൽ അംഗൻവാടിക്ക് സമീപം വസതിയിൽ നിര്യാതനായി. വളയനാട് വില്ലേജ് പൗരസമിതി സ്ഥാപക മെംബർ, വളയനാട് സിറ്റിസൺ വെൽഫെയർ ട്രസ്റ്റ് ട്രഷറർ, കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കിണാശ്ശേരി യൂനിറ്റ് വൈസ് പ്രസിഡന്റ്, അഴിമതി വിരുദ്ധ ജനകീയ കേന്ദ്രം ജനറൽ സെക്രട്ടറി, വിവരവകാശ നിയമ സംരക്ഷണ കേന്ദ്രം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പ്രസന്ന. മക്കൾ: പ്രജീഷ് കുമാർ (ജിജി), പ്രജിത് ലാൽ(ഡുഡു). മരുമക്കൾ: റീഷ്മ, സുനു. സഹോദരങ്ങൾ: രാമദാസ് (കൽപറ്റ), മോഹൻദാസ് (പൊക്കുന്ന്), ഗിരിജ, വിമല, ഇന്ദിര, സതി, ഗീത.