എടക്കാട്: കാടാച്ചിറ ആഡൂരിന് സമീപം മുൻ പെരളശ്ശേരി പഞ്ചായത്ത് ആറാം വാർഡ് അംഗം കെ. അബ്ദുൽ ഖാദർ നാടുകണ്ടി (73) നിര്യാതനായി. ആഡൂര് മുസ്ലിം ജമാഅത്ത് മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റ്, മുസ് ലിം ലീഗ് ആഡൂര് ശാഖ മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കെ.എസ്.ആർ.ടി.സി കണ്ടക്ടറായിരുന്നു.ഭാര്യമാർ: സാബിറ, പരേതയായ നാടുകണ്ടി കുഞ്ഞാമിന. മക്കൾ: റഫിയത്ത്, റമീസ് (എ.ഐ.കെ.എം.സി.സി. ബംഗളൂരു), റൈഹാനത്ത്, ഫായിസ് (എ.ഐ.കെ.എം.സി.സി), സൽമ. മരുമക്കൾ: നൗഷാദ്, ശക്കീബ, റിയാസ്, ഫസീല, അബ്ദുൽറഹ്മാൻ.