കോഴിക്കോട്: പാളയം മലബാർ ഹോമിയോ ഫാർമസി ഉടമ സി.പി.എം സുബൈർ (59) കല്ലായി പ്രീമിയർ ബസ് സ്റ്റോപ്പിന് പിൻവശമുള്ള ഇമ്പൂസ് (കോശാനി വീട്) വസതിയിൽ നിര്യാതനായി. പരേതരായ സൂപ്പിക്കാ വീട്ടിൽ ഹസ്സൻ കോയയുടെയും വാണിശ്ശേരി (സി.പി.എം. മാളിയേക്കൽ) കദീശബിയുടെയും മകനാണ്. ഭാര്യ: ഹാർബാബീഗം. മക്കൾ: ഡോ. മഹ്ഫൂസ് ഹസ്സൻ (ഹോമിയോ), മഷ്ഹൂദ. മരുമക്കൾ: മമ്മിക്കാ വീട് മുദസ്സിർ മുഹമ്മദ്, പി.ടി. ഇഫ്ര. സഹോദരങ്ങൾ: ഹലീമ, ജമീല, പരേതരായ മൂസ്സക്കോയ, അഹമ്മദ് കോയ, ഹമീദ്, അബ്ദുസലാം, ഡോ. അബ്ദുറഹിമാൻ, ഡോ. സിദ്ദീഖ് ഹസ്സൻ. മയ്യത്ത് നമസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.50ന് കണ്ണംപറമ്പ് പള്ളിയിൽ.