അഞ്ചരക്കണ്ടി: പരേതനായ പാറമ്മൽ നാരായണൻ മാസ്റ്ററുടെ ഭാര്യ കാമേത്ത് കഞ്ഞിപ്പുര ശ്രീമുത്തപ്പൻ ക്ഷേത്രത്തിന് സമീപം സായ്കൃപയിൽ ഒ.സി. രമണി ടീച്ചർ (84) നിര്യാതയായി. കാമേത്ത് എൽ.പി സ്കൂൾ റിട്ട. പ്രധാനധ്യാപികയായിരുന്നു. സഹോദരങ്ങൾ: ശ്യാമള, ഗിരിജ, പരേതരായ കമലാക്ഷി, ലീല, ശാന്ത, സതി, ചിത്ര, വത്സരാജൻ.