കാഞ്ഞാണി: വാടാനപ്പള്ളി-തൃശൂർ സംസ്ഥാന പാതയിൽ കാഞ്ഞാണി പെരുമ്പുഴ ഒന്നാം പാലത്തിനു സമീപം കനാലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. എറവ് ആറാംകല്ല് സ്വദേശി മാടമ്പക്കാട്ടിൽ ധർമരാജനാണ് (74) മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. ഇയാളെ കാണാതായതോടെ വീട്ടുകാർ തിരച്ചിൽ നടത്തിവരുകയായിരുന്നു. അന്തിക്കാട് പൊലീസെത്തി തുടർനടപടി സ്വീകരിച്ചു. ഭാര്യ: അനിത. മകൻ: റെനീഷ്.