പാവറട്ടി: കൃഷിയിടത്തിൽ കർഷകനെ മരിച്ചനിലയിൽ കണ്ടെത്തി. താമരപ്പിള്ളി മാടത്തിങ്കൽ അശോകൻ (67) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ഭക്ഷണം കഴിച്ചശേഷം പെരുവല്ലൂർ താഴംപടവ് പാടശേഖരത്തിലേക്ക് പോയതായിരുന്നു. ഏറെനേരം കഴിഞ്ഞും മടങ്ങിവരാതിരുന്നതോടെ ഭാര്യ മിനി സമീപത്തുള്ള യുവാക്കളെ വിളിച്ചു പറഞ്ഞു. ഇവർ നടത്തിയ അന്വേഷണത്തിലാണ് വൈദ്യുതി പ്ലഗ് കൈയിൽ പിടിച്ച് പാടത്ത് മരിച്ചനിലയിൽ കിടക്കുന്നത് കണ്ടത്. പ്ലഗ് കുത്തുന്നതിനിടെ ശക്തമായ മിന്നലിൽ ഷോക്കേറ്റതാണോ മരണകാരണമെന്ന് സംശയമുണ്ട്. ലോറി ഉടമ കൂടിയാണ് അശോകൻ. ഭാര്യ: മിനി. മക്കൾ: അനീഷ്, അനൂപ്. മരുമക്കൾ: ലതിക, ഗോപിക.