ഇരിട്ടി: ചലച്ചിത്ര കലാസംവിധായകനും നാടക സംവിധായകനുമായ മുരളി ഏറാമല (59) നിര്യാതനായി. പ്രമുഖ ചിത്രകാരനും ശിൽപിയും പാനൂർ പി.ആർ.എം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ചിത്രകലാ അധ്യാപകനുമായിരുന്നു. പെരിങ്ങത്തൂർ എൻ.എ.എം കോളജിൽ വിദ്യാർഥികൾക്കായി നാടക പരിശീലനം നടത്തുകയായിരുന്നു. പരിശീലനത്തിന് ശേഷം ഒളവിലത്ത് ബന്ധു വീട്ടിലായിരുന്നു താമസം. രാവിലെ ഉറങ്ങിയെണീറ്റയുടൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എത് ചടങ്ങുകൾക്കും സ്റ്റേജ് സജ്ജീകരണമുൾപ്പെടെ നടത്തുന്ന അപൂർവ കലാകാരനെയാണ് മുരളി ഏറാമലയുടെ വേർപാടിലൂടെ നഷ്ടമായത്. ഭാര്യ: മിനി (അധ്യാപിക പാനൂർ പി.ആർ.എം. ഹയർ സെക്കൻഡറി). മക്കൾ: മുരളിക, മൻസിക, മാളവിക (വിദ്യാർഥികൾ). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഉളിക്കൽ മണ്ഡപ പറമ്പ് വീട്ടുവളപ്പിൽ.