പട്ടിക്കാട്: ആറു വർഷം മുമ്പ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് കാർ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വാണിയംപാറ തെങ്ങോൺ വീട്ടിൽ നൈനാൻ (77) ആണ് മരിച്ചത്. കർഷക കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു. ഭാര്യ: അന്നമ്മ രാജമ്മ. മക്കൾ: രിബി (ദുബൈ), ജൂബി (കാനഡ). മരുമകൻ: ബിബിൻ. സംസ്കാരം പിന്നീട്.