മാഹി: ബൈപാസ് സിഗ്നലിൽ ഹോട്ടൽ ഫിനിക്സിന്റെയും മാഹിപ്പാലം ഫ്രൂട്ട്സ് കടയുടെ ഉടമയുമായ ഈസ്റ്റ് പള്ളൂർ അവറോത് സ്കൂളിന് സമീപം പുനത്തിൽ അരുണോദയത്തിൽ കൂലോത്ത് കുനിയിൽ ജയൻ (70) നിര്യാതനായി. അടിയന്തരാവസ്ഥയിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പരേതനായ നാണുവിന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: ബീന. മക്കൾ: സുപർണ, ജസ്ന. സഹോദരങ്ങൾ: കൂലോത്ത് കുനിയിൽ വിജയൻ, കൂലോത്ത് കുനിയിൽ ബാബു.