തലശ്ശേരി: കാവുംഭാഗം മൈത്രി ബസ് സ്റ്റോപ്പിന് സമീപം ഒതയോത്ത് വീട്ടിൽ ബാലരാജൻ (84) നിര്യാതനായി. ബോട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: രാജലക്ഷ്മി. മക്കൾ: പ്രതിഭ (യു.എസ് ഇന്ത്യൻ എംബസി), പ്രീത (ഡിഫൻസ് മിനിസ്റ്ററി), പ്രവീൺ (ഐ.ടി മേഖല). മരുമക്കൾ: രാജൻ (ഹോം മിനിസ്റ്ററി), ജയരാജ്. സഹോദരങ്ങൾ: മുകുന്ദൻ, പരേതനായ നാണു. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ.