ബാലുശ്ശേരി: മുൻ ഡി.സി.സി അംഗം വട്ടോളി ബസാറിലെ പാറക്കണ്ടി ബാലകൃഷ്ണൻ നായർ (88) നിര്യാതനായി. റിട്ട. എഫ്.എ.സി.ടി സെയിൽസ് ഓഫിസറാണ്. ദീർഘകാലം കിനാലൂർ ചിന്ത്രമംഗലം ശ്രീകൃഷ്ണ ക്ഷേത്രം മുൻ പ്രസിഡന്റ്, പനങ്ങാട് സൗത്ത് എ.യു.പി സ്കൂൾ മാനേജർ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി, വട്ടോളി ബസാർ ക്ഷീര സഹകരണ സംഘം ആദ്യ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പാറക്കണ്ടി ഫിനാൻസ്, പാറക്കണ്ടി മെഡിക്കൽസ് ഉടമയായിരുന്നു. ലീഡർ കെ. കരുണാകരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. ഭാര്യ: പി.കെ. കമലാക്ഷി (പൂവമ്പായി സ്കൂൾ റിട്ട. പ്രധാനാധ്യാപിക). മക്കൾ: ഡോ. ബിനോയ് (റഫ ദന്താശുപത്രി കൊടുവള്ളി), ബിനിത. ബി. നായർ (അധ്യാപിക പൊയിൽക്കാവ് സ്കൂൾ). മരുമക്കൾ: സുരേഷ് കുമാർ (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ വാട്ടർ അതോറിറ്റി), ഡോ. ശ്രീന (റഫ ദന്താശുപത്രി കൊടുവള്ളി). സഹോദരങ്ങൾ: ജാനകി അമ്മ, പരേതരായ ലക്ഷ്മി അമ്മ, മാധവി അമ്മ, അമ്മു അമ്മ. സഞ്ചയനം വെള്ളിയാഴ്ച.