പെരുമണ്ണ: പാറക്കോട്ട് താഴം താഴെപുര ബീരാൻ കോയ (86) നിര്യാതനായി. ദീർഘകാലം മുസ്ലിം ലീഗ് മൂന്നാം വാർഡ് പ്രസിഡന്റ്, പാറക്കോട്ട് താഴം മഹല്ല് കൺവീനർ, കണിയാത്ത് മഹല്ല് കമ്മിറ്റി ജോ. സെക്രട്ടറി, കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യമാർ: കണ്ണൂർ സിറ്റി മിന്നവളപ്പിൽ ഖദീജ, കൊടുവള്ളി മാനിപുരം തച്ചോട്ടു കുന്നുമ്മൽ നഫീസ. മക്കൾ: അലി അഷ്റഫ്, ഷറഫുദ്ദീൻ, റിയാസുദ്ദീൻ, അസ്ഹറുദ്ദീൻ, ജമാലുദ്ദീൻ, ഫാത്തിമ. മരുമക്കൾ: മുഹമ്മദ് റാസിഖ്, ഷഹനാസ്, ഷബ്ന, സുഫിയ, ഷംന, ഷഹാന.