കൊയിലാണ്ടി: കീഴരിയൂർ കൊളപ്പേരി താമസിക്കും കാരയാട് താപ്പള്ളി അഡ്വ. ടി.കെ. ഗോവിന്ദൻ കുട്ടി നമ്പ്യാർ (അഡ്വ. ടി.കെ.ജി നമ്പ്യാർ -78) നിര്യാതനായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുൻ ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥനായിരുന്നു. കൊയിലാണ്ടി ബാറിലെ അഭിഭാഷകനായിരുന്നു. ബാർ അസോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന നന്തി ആശാനികേതൻ ഭാരവാഹിയായിരുന്നു. ഭാര്യ: കാരുവാര കണ്ടി ജാനകി നമ്പ്യാർ (ബേബി നമ്പ്യാർ). മക്കൾ: അജീഷ്, സജീഷ. മരുമക്കൾ: ശ്രുതി (ബംഗളൂരു), ഗ്രീഷ്മ (കണ്ണൂർ). സഹോദരങ്ങൾ: പത്മിനി അമ്മ, ഗംഗാധരൻ നമ്പ്യാർ, പരേതരായ ദാമോദരൻ നമ്പ്യാർ, ബാലൻ നമ്പ്യാർ. സഞ്ചയനം വെള്ളിയാഴ്ച.