കൊയിലാണ്ടി: മേലൂർ ഇളവന അച്യുതൻ നായർ (93) നിര്യാതനായി. വിദ്യാതരംഗിണി എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ, ചെങ്ങോട്ടുകാവ് സൈമ ലൈബ്രറി സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: ഉമാശങ്കർ (എയറോ ഡ്രോം ഓഫിസർ ചെന്നൈ), സുജാത, ആനന്ദ് (അധ്യാപകൻ, തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: റീന ആയഞ്ചേരി, സുരേഷ് മേപ്പയ്യൂർ (റിട്ട. വെറ്ററിനറി സർജൻ), ശ്രീകല (സ്റ്റാഫ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ആയഞ്ചേരി തറവാട്ടുവളപ്പിൽ.