പാപ്പിനിശ്ശേരി: കിച്ചേരി ബസ് സ്റ്റോപ്പിനു സമീപം റിട്ട. കനറാ ബാങ്ക് മാനേജർ എ.വി. ശ്രീധരൻ (75) നിര്യാതനായി.
ആരോളിയിലെ പരേതരായ കാമ്പ്രത്ത് വീട്ടിൽ രാമൻ നായരുടെയും ആരോളി വടക്കേവീട്ടിൽ പാർവതി അമ്മയുടെയും മകനാണ്. ഭാര്യ: കല്ലുവാടി വീട്ടിൽ രോഹിണി (കല്യാശ്ശേരി). മക്കൾ: സുധീപ്, സന്ദീപ്. മരുമക്കൾ: ഹിമ കോഴിക്കോട്, ശരണ്യ വെങ്ങര. സഹോദരങ്ങൾ: ലീല, നാരായണൻ കുട്ടി, ഉഷ, പരേതരായ രാമചന്ദ്രൻ, ലക്ഷ്മണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് അരോളി സമുദായ ശ്മശാനത്തിൽ.