തലശ്ശേരി: ടൗൺഹാൾ റോഡിലെ മൻഹറിൽ നാലുപുരക്കൽ (തൊണ്ടന്റവിട) കുനിത്തല മറിയു എന്ന മാഞ്ഞ (75) നിര്യാതയായി. പരേതരായ മീത്തലകത്ത് ആബുവിന്റെയും നബീസുമ്മയുടെയും മകളാണ്. ഭർത്താവ്: പരേതരായ ടി.എം. അബ്ദുല്ല (റിട്ട. ജഡ്ജി), പി.എം. മൊയ്തു. മക്കൾ: ഫൈസൽ (റിയാദ്), ഫിറോസ്, ഫായിസ് (ഇരുവരും ബിസിനസ്). മരുമക്കൾ: സബീന, ഷംന (കണ്ണൂർ), നസ് വീന (കൂത്തുപറമ്പ്). സഹോദരങ്ങൾ: ഉസ്മാൻ കുട്ടി (റിട്ട. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ), അബ്ദുറഹ്മാൻ (മസ്കത്ത്), സുഹറ, പരേതരായ അഹമ്മദ്, റാബിയ.