തൃശൂര്‍: ഭോപാല്‍ രൂപത സെന്റ് ജോസഫ് സിസ്റ്റേഴ്സ് ഓഫ് ഷാമ്പേരി (സി.എസ്.ജെ) അംഗവും മരിയാപുരം പൂക്കോടന്‍ പൗലോസിന്റെയും എലിസബത്തിന്റെയും മകളുമായ സിസ്റ്റര്‍ സുപ്രിയ (സലീന-69) നിര്യാതയായി.
പെരുമ്പാവൂര്‍ സെന്റ് ജോസ്ഫ്സ് കോണ്‍വെന്റ് സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, രാജസ്ഥാനിലെ ചിത്തോര്‍ഗര്‍ സെന്റ് പോള്‍സ് സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: വില്സന്, സൈമൺ, പരേതനായ വര്‍ഗീസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ഭോപാല്‍ തന്മയ പ്രോവിന്ഷ്യല് ഹൗസില്‍.