ബാലുശ്ശേരി: പുത്തൂർവ്വട്ടം കേളോത്ത് കണ്ടി ഒ.കെ. ചന്ദ്രൻ (89) നിര്യാതനായി. പരേതനായ കോഴിക്കോടൻ കണ്ടി രാമന്റെ മകനാണ്. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: ഷീജ, ഷീന, ജിഷ, ഷൈജു (അധ്യാപകൻ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ബാലുശ്ശേരി). മരുമക്കൾ: ഗോപിനാഥൻ (ബിസിനസ്, കണ്ണൂർ), രാധാകൃഷ്ണൻ (റിട്ട. കെ.എസ്.എഫ്.ഇ, കുറ്റിക്കടവ്), സുരേന്ദ്രൻ (പുന്നശ്ശേരി), സ്മിത(പള്ളൂർ). സഹോദരങ്ങൾ: ഹരിദാസൻ (ബാലുശ്ശേരി), പരേതരായ കരുണാകരൻ, നാരായണി, സ്വാമി, ബാലൻ, നാരായണൻ, രാധാകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.