കൊടുങ്ങല്ലൂർ: ഏറെക്കാലം സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മേത്തല കുന്നംകുളം സ്വദേശി മുഹമ്മദ് സഗീർ (65) നിര്യാതനായി. കോട്ടപ്പുറം മാർക്കറ്റിലെ കടല-കപ്പലണ്ടി വ്യാപാരിയായിരുന്ന മതിലകത്തു വീട്ടിൽ അബ്ദുൽ ഖാദറിന്റെയും പോട്ടത്ത് കുഞ്ഞിബീവാത്തുവിന്റെയും മകനാണ്.
ഭാര്യ: ആലുവ മാളിയംപീടികയിൽ മുക്കത്ത് കുടുംബാംഗം താജു. മക്കൾ: ഷൽബിൻ, ഷെനിൽ (ഇരുവരും മസ്കത്ത്), ഷാമില. മരുമക്കൾ: അഫീന, അനീസ് (ബി.പി.സി.എൽ മുംബൈ). സഹോദരങ്ങൾ: ഐശുമ്മ, കദീജാബി, നഫീസ, പരേതരായ അബ്ദുൽ അസീസ്, സിദ്ദീഖ്, മുഹമ്മദാലി.