പെരുമ്പിലാവ്: യുവതിയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടവല്ലൂർ കാടംകുളത്തിൽ മുസ്തഫയുടെ മകൾ റിയ ഷെഹാനാണ് (20) മരിച്ചത്. ബുധനാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.
വീട്ടുകാർ ഉടൻ പെരുമ്പിലാവിലെ അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ് റാഷിഫ് വിദേശത്താണ്. ഏകമകൻ എമിൻ ഫയ്ദ് (ഒന്നര വയസ്സ്). മാതാവ്: ബുഷറ. മൃതദേഹം അൻസാർ ആശുപത്രി മോർച്ചറിയിൽ.
വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ഖബറടക്കും.