കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡിൽ ആബിദ നിവാസിൽ (അമൽ) പി.വി. സഫറുല്ല (55) റിയാദിൽ നിര്യാതനായി. ഭാര്യ: കെ.എം. സലീന (കൊല്ലം). മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റും നഗരസഭ കൗൺസിലറുമായ കെ.എം. നജീബ് ഭാര്യാസഹോദരനാണ്. മക്കൾ: ഡോ. തൻഹ മറിയം, മുഹമ്മദ് അലൻ (മർകസ് ലോ കോളജ് വിദ്യാർഥി), അഫ്രിൻ സഫറുല്ല (ഡി.എം മിംസ് വയനാട് വിദ്യാർഥി), ലയാന് സഫറുല്ല (ഗോകുലം പബ്ലിക് സ്കൂൾ വടകര). പിതാവ്: പരേതനായ ഇബ്രാഹിം ഹാജി മലേഷ്യ. മാതാവ്: ഫാത്തിമ ആബിത നിവാസ്. സഹോദരങ്ങൾ: തസ്ലി (പറമ്പത്ത്), തഫ്സീല (കൊയിലാണ്ടി), ഷബീർ അലി (ദുബൈ), മുക്താർ ഇബ്രാഹിം (ഖത്തർ).