പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്കിലെ മുസ്ലിംലീഗ് നേതാവ് പുത്തൻപുരയിൽ മൊയ്തു (62) നിര്യാതനായി. ഹുജ്ജത്തുൽ ഇസ്ലാം മദ്റസ പ്രസിഡന്റ്, ഹജത്തുൽ ഇസ്ലാം അറബിക് കോളജ് പ്രസിഡന്റ്, ഇസ്ഹാഫുൽ മുസ്ലിമീൻ മഹല്ല് വൈസ് പ്രസിഡന്റ്, കെ.എം.സി.സി മസ്കത്ത് സ്റ്റേറ്റ് പ്രവർത്തക സമിതി അംഗം, മുസ്ലിം ലീഗ് കർഷക സംഘത്തിന്റെ ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതനായ കുഞ്ഞബ്ദുല്ല ഹാജി. മാതാവ്: പരേതയായ കിണറുള്ളതിൽ കദീശ. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് ശരീഫ് (എൻജിനീയർ), ഡോ. അജ്മൽ (മൊറീഷ്യസ്), ഡോ. സാജിദ് (ലണ്ടൻ). മരുമക്കൾ: നഹ്ല വരായലിൽ (ആയഞ്ചേരി), ഫിൽബ ബാനു ഉള്ള്യേരി (മൊറീഷ്യസ്), റംഷിദ പൂവളപ്പിൽ (ലണ്ടൻ). സഹോദരങ്ങൾ: കുഞ്ഞാമിന, അബ്ദുറഹിമാൻ, മൂസ, സുബൈദ (കടിയങ്ങാട്), ഹാജറ (നൊച്ചാട്), ശരീഫ, പരേതനായ ഇബ്രാഹീം.