കടലുണ്ടി: മണ്ണൂർ പൂച്ചേരിക്കുന്ന് അയ്പത്ത് റോഡിനു സമീപം താമസിക്കുന്ന മാവൂർ ഗ്വാളിയോർ റയോൺസ് റിട്ട. ജീവനക്കാരൻ പട്ടയിൽ കുഞ്ഞിക്കേലു (81) നിര്യാതനായി. മണ്ണൂർ പ്രബോധിനി വായനശാലയുടെ പഴയകാല ഫുട്ബാൾ ടീം അംഗമായിരുന്നു. ഭാര്യ: ബേബി. മക്കൾ: ബിന്ദു, ബിനു, രേഖ, റിജി. മരുമക്കൾ: ചന്ദ്രൻ (പരപ്പനങ്ങാടി), മദനൻ (ബേപ്പൂർ), നളിനാക്ഷൻ (കുന്നത്തുപാലം). സഹോദരങ്ങൾ: ജാനകി, പരേതരായ ചന്തുക്കുട്ടി, ചിന്നൻ, കാർത്യായനി. സഞ്ചയനം വ്യാഴാഴ്ച.