മുഴപ്പിലങ്ങാട്: എഫ്.സി.ഐക്ക് സമീപം ഷാദ് അപ്പാർട്മെന്റിൽ മാലിയാട്ട് ഉമ്മർ (72, തലശ്ശേരി) നിര്യാതനായി. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിലെ പഴയകാല ഫ്രൂട്ട്സ് വ്യാപാരിയായിരുന്നു. ഭാര്യ: സുലേഖ (ജനറൽ സെക്രട്ടറി, മഹിള കോൺഗ്രസ് മണ്ഡലം കമ്മിറ്റി). മക്കൾ: ഷഫ്നീദ് (സൗദി), സഫ്രീന, പരേതരായ ഷഫീഖ്, സുനീർ. മരുമക്കൾ: ഷഫീദ, യഹിയ. സഹോദരങ്ങൾ: ബഷീർ, റംല, ഹംസക്കോയ, ഷായിദ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് എടക്കാട് മണപ്പുറം പള്ളി ഖബർസ്ഥാനിൽ.