ശ്രീകണ്ഠപുരം: ചുഴലി തട്ടേരി പി.എച്ച്.സിക്ക് സമീപത്തെ ആയില്ല്യത്ത് കുറ്റിയേരി സുലോചന (79) നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട. അധ്യാപകൻ ഇ.പി. കുഞ്ഞിരയരപ്പൻ നമ്പ്യാർ. മക്കൾ: എ.കെ. ആശാവല്ലി (റിട്ട. പ്രധാന അധ്യാപിക ജി.എൽ.പി സ്കൂൾ, കൂത്തുപറമ്പ്), അജിത (അധ്യാപിക, രാധാവിലാസം യു.പി സ്കൂൾ പള്ളിക്കുന്ന്), അരവിന്ദ് സജി (പ്രധാനാധ്യാപകൻ, ബി.ടി.എം എൽ.പി സ്കൂൾ ചുഴലി), എ.കെ. അനുരാജ് (കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം, മഹാത്മാ ഗാന്ധി കോളജ് ഓഫ് മാസ് കമ്യൂണിക്കേഷൻസ് ഡയറക്ടർ, കോഴിക്കോട്). മരുമക്കൾ: എൻ. രതീഷ് ബാബു (റിട്ട. മിലിറ്ററി), ടി.സി. രാമചന്ദ്രൻ (മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ), വി. അനിത (അധ്യാപിക, ജി.യു.പി.എസ് കണ്ണിവയൽ), എ.എസ്. ഗീത (എയർ ഇന്ത്യ ഉദ്യോഗസ്ഥ). സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ചുഴയിലിലെ വീട്ടുവളപ്പിൽ.