ഇരിട്ടി: എടക്കാനം പുഴക്കരയിലെ പുതുശ്ശേരി ഹൗസിൽ പി. രഞ്ജിത്ത് (36) നിര്യാതനായി. മസ്തിഷ്കാഘാതത്തെ തുടർന്ന് രണ്ട് മാസത്തിലധികമായി കണ്ണൂർ, കോഴിക്കോട്, മംഗളൂരു ആശുപത്രികളിൽ ചികിത്സയിലായിരുന്നു. മംഗളൂരു സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകീട്ടാണ് മരിച്ചത്. നിർമാണ തൊഴിലാളിയായിരുന്നു. കെ. രാജുവിന്റെയും പി. ജാനകിയുടെയും മകനാണ്. ഭാര്യ: ധന്യ. മകൾ: നൈനിക (എടക്കാനം എൽ.പി സ്കൂൾ വിദ്യാർഥിനി). സഹോദരൻ: രജീഷ് (എ.സി മെക്കാനിക്, അബൂദബി). തിങ്കളാഴ്ച രാവിലെ 10.30 മുതൽ 12 വരെ എടക്കാനം വായനശാല പരിസരത്ത് പൊതുദർശനത്തിന് ശേഷം മൃതദേഹം ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും