കൂത്തുപറമ്പ്: മകൻ മരിച്ച് അഞ്ചാംദിവസം അമ്മയും മരിച്ചു. പാട്യം മുതിയങ്ങ വലിയപറമ്പത്ത് വീട്ടിൽ ആലക്കാടൻ മാധവിയാണ് (85) മരിച്ചത്. മകൻ ആലക്കാടൻ രവീന്ദ്രൻ ഈ മാസം എട്ടിനാണ് മരിച്ചത്. ഭർത്താവ്: പരേതനായ പാറായി ഗോവിന്ദൻ. മറ്റു മക്കൾ: ജാനകി, കാർത്യായനി, സരോജിനി, ഷൈലജ, രാജീവൻ. മരുമക്കൾ: വിജയൻ, സുജാത, പരേതരായ കുഞ്ഞിക്കണ്ണൻ, ബാലൻ, വാസു. സഹോദരങ്ങൾ: നാണി, പരേതരായ അച്യുതൻ, ദേവി.