ആലത്തൂർ: ദേശീയപാത തൃപ്പാളൂർ ഭാഗം മേൽപാലത്തിൽ നിർത്തിയിട്ട പിക്കപ്പ് വാനിനു പിന്നിൽ ബൈക്കിടിച്ച് മരിച്ച ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞു. തെന്നിലാപുരം ആയക്കോട്ടിൽ മാധവന്റെ മകൻ ശ്രീനാഥ് (35) ആണ് മരിച്ചത്.
അപകട സമയത്ത് ആളെ തിരിച്ചറിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് അപകടം.
മുന്നിൽ പോയിരുന്ന പിക്കപ്പ് വാൻ തകരാറായതിനെ തുടർന്ന് നിർത്തിയിട്ട സമയത്ത് പിന്നിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. ആലത്തൂർ താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ശനിയാഴ്ച ഉച്ചക്കുശേഷം സംസ്കരിച്ചു.