പത്തനംതിട്ട: നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സനും പതിനഞ്ചാം വാർഡ് കൗൺസിലറുമായ കുമ്പഴ ഇന്ദിരാലയത്തിൽ (ചിറ്റയ്ക്കാട്ട് മുരുപ്പേൽ) ഇന്ദിര മണിയമ്മ. എ.ജി (63) നിര്യാതയായി. ഭർത്താവ്: ചന്ദ്രശേഖരൻ നായർ. മക്കൾ: അനൂജ് (ജില്ല പൊലീസ് എംപ്ലോയീസ് സഹകരണ സംഘം പത്തനംതിട്ട), അഞ്ജു (ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ, ആസ്പയർ റസിഡൻഷ്യൽ പബ്ലിക് സ്കൂൾ, പെരുമ്പാവൂർ). മരുമക്കൾ : അശ്വതി (ന്യൂസിലാൻഡ്), സുജിത്ത് (കാനഡ). കുമ്പഴ 82ാം നമ്പർ അംഗൻവാടിയിൽ 40 വർഷമായി അധ്യാപികയായിരുന്നു. രണ്ടുപ്രാവശ്യം സംസ്ഥാന ബെസ്റ്റ് വർക്കർ അവാർഡ് നേടി. നാരി ശക്തി പുരസ്കാരവും ലഭിച്ചു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. രാവിലെ 9.30 മുതൽ 10.30 വരെ പത്തനംതിട്ട നഗരസഭ ടൗൺ ഹാളിൽ പൊതുദർശനമുണ്ടായിരിക്കും.