ഇരിട്ടി: കരിക്കോട്ടക്കരി ആനികുഴിക്കാട്ടിൽ ജോസഫ് (100) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി (കുളത്തൂർ കുടുംബം). മക്കൾ: എ.ജെ. ബേബി നെല്ലിക്കാംപൊയിൽ (റിട്ട. പ്രധാനാധ്യാപകൻ, ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ), ലീലാമ്മ ജോസഫ് താന്നിക്കൽ (റിട്ട. അധ്യാപിക, കുന്നോത്ത് സെന്റ് ജോസഫ്സ് ഹൈസ്കൂൾ), ജോസ് ജോസഫ് ചെമ്പേരി (റിട്ട. പ്രധാനാധ്യാപകൻ, തേർത്തല്ലി ഹൈസ്കൂൾ), സിറിയക് ജോസഫ് (വിമുക്ത ഭടൻ, കരിക്കോട്ടക്കരി), സാജൻ ജോസഫ് കടപ്ലാമറ്റം. മരുമക്കൾ: ലില്ലി ശാസ്താംകുന്നേൽ (റിട്ട. പ്രധാനാധ്യാപിക, ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ), മാത്തുക്കുട്ടി താന്നിക്കൽ (റിട്ട. പ്രധാനാധ്യാപകൻ, കുന്നോത്ത് സെന്റ് ജോസഫ്സ് ഹൈസ്കൂൾ), മേരി ചോലമറ്റം (റിട്ട. അധ്യാപിക, നടുവിൽ ടെക്നിക്കൽ സ്കൂൾ), ബിന്നി പാറക്കടവിൽ (റിട്ട. അധ്യാപിക, വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ), വത്സമ്മ തടത്തിൽ കടപ്ലാമറ്റം. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.