കൊടുവള്ളി: തലപ്പെരുമണ്ണ പുതിയോട്ടിൽ അഹമ്മദ് കുഞ്ഞി ഹാജി (85) നിര്യാതനായി. മുസ്ലിം ലീഗ് ഡിവിഷൻ പ്രസിഡന്റ്, പഞ്ചായത്ത് കൗൺസിലർ, മസ്ജിദുസ്സലാം കമ്മിറ്റി അംഗം, മുഈനുൽ ഇസ്ലാം മദ്റസ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മക്കൾ: അബ്ദുൽ ഹകീം, ഷാഹിദ്, ബഷീർ, ഉനൈസ്, സലീം, റൈഹാനത്ത്, സജ്ന. മരുമക്കൾ: നാസർ (കിഴക്കോത്ത്), റഫീക്ക് (കുന്ദമംഗലം), ശരീഫ (കളരാന്തിരി), റസിയ (മേപള്ളി), ബുഷ്റ (മലപുറം), ഷംന (കിഴക്കോത്ത്), നജ്മ (ആലിൻതറ).