ചാവക്കാട്: കടപ്പുറം അടിതിരുത്തി പള്ളിയുടെ തെക്ക് തച്ചറക്കൽ സെയ്തു (87) നിര്യാതനായി. വട്ടേക്കാട് സർവിസ് സഹകരണ ബാങ്കിന്റെ പ്രഥമ സെക്രട്ടറിയാണ്. 25 വർഷം അടിതിരുത്തി മഹല്ല് കമ്മിറ്റി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഐഷ മോൾ. മക്കൾ: മുഹമ്മദ് റഫീഖ്, നൗഷർ (ഇരുവരും ഷാർജ), നജ്മ. മരുമക്കൾ: ഹമീദ, ഷബ്ന, സത്താർ.