കൂരാച്ചുണ്ട്: തലയാട് എ.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപിക കല്ലാനോട് അറക്കൽ മേരി ജോർജ് (89) നിര്യാതയായി. തൃശൂർ പുലിക്കോട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എ.ടി. ജോർജ് (റിട്ട. പ്രധാനാധ്യാപകൻ, ഹോളി ഫാമിലി യു.പി സ്കൂൾ പടത്തുകടവ്). മക്കൾ: ബ്രീസി രാജീവ് (റിട്ട. പ്രിൻസിപ്പൽ, ബാപ്പുജി ഹയർ സെക്കൻഡറി സ്കൂൾ, കുത്താട്ടുകുളം), ജോൺസൺ ജോർജ്(കൊച്ചിൻ എയർപോർട്ട്), പോൾസൺ ജോർജ് (സ്നേഹതീരം കല്ലാനോട്). മരുമക്കൾ: കെ.എ. രാജീവ് പിറവം (റബർ ബോർഡ് കോട്ടയം), റോസി ജോൺസൺ ചിറയത്ത് മഞ്ഞിലാസ് തൃശൂർ (അധ്യാപിക, ബഹ്റൈൻ), ശുഭ പോൾസൺ എടപ്പള്ളി (കോടഞ്ചേരി).