അരീക്കാട്: നിയാസി നിവാസിൽ അഹമ്മദുകുട്ടിയുടെ ഭാര്യ സമൂറത്ത് (53) നിര്യാതയായി. പിതാവ്: പരേതനായ മമ്മദ്കോയ ഹാജി. മാതാവ്: പരേതയായ ബീവിജാൻ. മക്കൾ: മുഹമ്മദ് ബര്ജീഷ് ഖാൻ, ആദിൽ അഹമ്മദ്, നിഹാൽ അഹമ്മദ്. മരുമകൾ: ലുലു. സഹോദരങ്ങൾ: ജാബിർ, റംഹിൽ, ജുബൈരിയ, സഹാദ, അനസ്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് ബറാമി പള്ളിയിൽ.