പാനൂർ: പൊലീസ് സ്റ്റേഷനടുത്ത് മാണികോത്ത് താമസിക്കുന്ന പൊയിൽ ഇബ്രാഹിം (77) നിര്യാതനായി. പാനൂരിലെ പുരാതന എളന്തോടാൻ കുടുംബാംഗമാണ്. ദീർഘകാലം മൈസൂരിൽ വ്യാപാരിയായിരുന്നു. ഭാര്യമാർ: പരേതയായ പാലോളതിൽ ആയിഷ ഹജ്ജുമ്മ, ആയിഷ കണ്ണവം. മക്കൾ: റഈസ്, റാഷിദ് (ദുബൈ), റാഹില, ഹഫ്സത്ത്. മരുമക്കൾ: സാലിഹ് മൊയാൽ, മുഹമ്മദ് പുത്തൂർ, ഹഫ്സത്ത്, രജീഹ. സഹോദരങ്ങൾ: കേളോത്ത് നബീസു, സുബൈദ, പരേതരായ അബ്ദുല്ല ഹാജി (ലിബർട്ടി മൈസൂർ), കണ്ടിയിൽ യൂസുഫ് ഹാജി, കുഞ്ഞഹമ്മദ് (കറാച്ചി), സൈനബ, മറിയം.