ഇരിട്ടി: ആറളം ഫാമിൽ തൊഴിലുറപ്പിനിടെ, തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ആറളം ഫാം പുനരധിവാസ മേഖല ബ്ലോക്ക് 55 ലെ താമസക്കാരനായ മാണി (60) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതോടെ ഫാം 13-ാം ബ്ലോക്കിൽ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: വെള്ളച്ചി. മക്കളില്ല. ആറളം പൊലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി.