കോടിയേരി: മൂഴിക്കര ചന്ദ്രോത്ത് കാവിന് സമീപം മഠത്തിൽ സി.പി. ജനാർദനൻ നായർ (100) നിര്യാതനായി. പാലക്കാട് ചിറ്റിലഞ്ചേരി പതിയിൽ തറവാട് അംഗമാണ്. ദി ഹിന്ദു, അമൃത ബസാർ പത്രിക, ഡെക്കാൻ ഹെറാൾഡ്, ടൈംസ് ഓഫ് ഇന്ത്യ എന്നിവയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: മഠത്തിൽ അമ്മുക്കുട്ടി അമ്മ. മക്കൾ: സുധ (കോയമ്പത്തൂർ), ഇന്ദിര (പ്രിൻസിപ്പൽ ചോതാവൂർ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: എൻ.ടി. സുരേഷ് കുമാർ (ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് കോയമ്പത്തൂർ), ഷാജ് (അധ്യാപകൻ ചിറക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ). സംസ്കാരം മൂഴിക്കര മഠത്തിൽ വീട്ടുവളപ്പിൽ വെള്ളിയാഴ്ച രാവിലെ11ന്.