തലശ്ശേരി: ഭർത്താവിന് പിന്നാലെ ഭാര്യയും യാത്രയായി. ടെമ്പിൾ ഗേറ്റ് കൊമ്മൽവയലിലെ മൈയിലാട്ടിൽ മീനാക്ഷി (84) യാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴിന് മീനാക്ഷിയുടെ ഭർത്താവ് കുഞ്ഞിരാമൻ (94) മരിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് മീനാക്ഷി മരിച്ചത്. മക്കൾ: സുരേന്ദ്രൻ, സുമ, ലത, സുജാത, സുധ, പരേതനായ പ്രകാശൻ. മരുമക്കൾ: ശൈലജ, വിജയകുമാർ, കനകരാജ്, മുരളി.