പെരിങ്ങത്തൂർ: മത രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിലെ ശ്രദ്ധേയനും റിട്ട: എ.ഇ.ഒ കരിയാട് പനങ്ങാട്ട് മുഹമ്മദ് മാസ്റ്റർ (74) നിര്യാതനായി. കരിയാട് പുതുശ്ശേരി പള്ളി മഹല്ല് കമ്മിറ്റി ട്രഷറർ, മുസ്ലിം ലീഗ് താവുബ്രം വാർഡ് പ്രസിഡന്റ്, സി.എച്ച്. മൊയ്തു മാസ്റ്റർ മെമ്മോറിയൽ സൊസൈറ്റി പ്രസിഡന്റ്, പാനൂർ നഗരസഭ 21ാം വാർഡ് വികസനസമിതി കൺവീനർ, കരിയാട് അൽ ബിർറ് സ്കൂൾ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ആയഞ്ചേരി റഹ്മാനിയ ഹൈസ്കൂൾ, ഗവ. ഹൈസ്കൂൾ തലശ്ശേരി, കൊടുവള്ളി, വയനാട് ജില്ലയിലെ വിവിധ ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായും സർവശിക്ഷ അഭിയാൻ വയനാട് കോഓഡിനേറ്ററായും പ്രവർത്തിച്ചിരുന്നു. പരേതരായ പനങ്ങാട്ട് മായൻ കുട്ടി ഹാജിയുടെയും പാലേരി കദീശ ഹജ്ജുമ്മയുടെയും മകനാണ്. പെരിങ്ങത്തൂരിലെ കോക്കാട്ട് സുലൈഖ ഹജ്ജുമ്മയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ജൗഹർ (ബിസിനസ് ബംഗളൂരു), മുഹമ്മദ് ഷഫീഖ് (ബിസിനസ് ഒമാൻ), ജസ്ലീന. മരുമക്കൾ: അബ്ദുൽ ലത്തീഫ് എരഞ്ഞോളി (ഇരിങ്ങണ്ണൂർ), ഹഫ്സ (കടവത്തൂർ), സാജിത (തൂണേരി). സഹോദരങ്ങൾ: കിഴക്കാടത്തിൽ ആമിന, ഹനീഫ പാലേരി (വൈസ് പ്രസിഡന്റ് കരിയാട് പുതുശ്ശേരി പള്ളി മഹല്ല് കമ്മിറ്റി), മണക്കോന്റ വിട ആയിഷ.