മാള: വട്ടക്കോട്ടയിൽ താമസിക്കുന്ന കൊല്ലംപറമ്പിൽ മൊയ്തീന്റെ മകൻ അമീർ അലി (69) നിര്യാതനായി. മാള മെഹക് ജ്വല്ലറി ഉടമയാണ്. മാള പള്ളിപ്പുറം ക്ഷീരോല്പാദക സൊസൈറ്റി പ്രസിഡന്റാണ്. വ്യത്യസ്ത കൃഷിരീതികൾ കണ്ടെത്തി പ്രചരിപ്പിച്ചിരുന്നു. നിരവധി കാർഷിക പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. മാതാവ്: പരേതയായ കൊച്ചാമിന. ഭാര്യ: താഹിറ. മക്കൾ: ഉമർ മുഖ്താർ, മുഫീദ, നൂറുദ്ദീൻ. മരുമക്കൾ: ഡോ. ഷഹീറ, നിഹാൽ ശാന്തിപുരം. സഹോദരങ്ങൾ: മുഹമ്മദ് ബഷീർ, സലീം, അബ്ദുൽ ജലീൽ, നദീറ, പരേതയായ ഷൈലാബി.