കുറ്റ്യാടി: മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന പശുക്കടവ് കൊയിറ്റിക്കണ്ടി മഹേഷ് ശശി (33) നിര്യാതനായി. നെല്ലിക്കുന്ന് കരിങ്കൽ ക്രഷറിലെ ലോഡിങ് തൊഴിലാളിയും ഡി.വൈ.എഫ്.ഐ യൂനിറ്റ് പ്രസിഡന്റുമാണ്. പിതാവ്: ശശി. മാതാവ്: ദേവി. ഭാര്യ: അർച്ചന. മകൾ: ആൻമിയ. സഹോദരങ്ങൾ: വിജീഷ്, സജേഷ്.