ചാലക്കുടി: നിയന്ത്രണം തെറ്റിയ ബൈക്ക് പാലത്തിന്റെ കൈവരിയിലിടിച്ച് യുവാവ് മരിച്ചു. കല്ലൂർ കരുവാൻകുന്ന് സ്വദേശി പാലാട്ടി വീട്ടിൽ തോമസിന്റെ മകൻ ആൽബിനാണ് (28) മരിച്ചത്. ദേശീയപാതയിൽ ഡി. സിനിമാസിന് സമീപം വ്യാഴാഴ്ച രാത്രി 12ഓടെയാണ് അപകടം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇൻഡിഗോയിൽ സീനിയർ എക്സിക്യൂട്ടിവ് ജീവനക്കാരനായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
പരിക്കേറ്റ ആൽബിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അവിവാഹിതനാണ്. മാതാവ്: അല്ലി. സഹോദരങ്ങൾ: അൽജോ, അഞ്ജു.