ചെങ്ങോട്ടുകാവ്: ക്ഷേത്രക്കുളത്തില്‍ വീണ് പൊയില്‍ക്കാവ് സ്വദേശി മരിച്ചു. മണന്തല ചന്ദ്രന് (69) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടോടെ പൊയില്‍ക്കാവ് ദുർഗാദേവി ക്ഷേത്രത്തിലെ കുളത്തിലാണ് സംഭവം. മുഖം കഴുകുന്നതിടെ അബദ്ധത്തില്‍ വീണതെന്നാണ് കരുതുന്നത്. കുളത്തിന് സമീപത്തുണ്ടായിരുന്ന അയ്യപ്പ സ്വാമിമാരാണ് സംഭവം കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യമാർ: പരേതയായ വിലാസിനി, അനിത. മക്കൾ: നിഷാന്ത്, സ്മിത, നിഷ. മരുമക്കൾ: രമ്യ, വിജിത്ത്, രഞ്ചിഷ്. സഹോദരങ്ങൾ: ബാലൻ, വിമല, ശിവദാസൻ വിശ്വനാഥൻ, രഘുനാഥൻ.