ഉള്ള്യേരി: കൂമുള്ളിയിലെ തറോൽ ടി. ലീലാവതി (73) നിര്യാതയായി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി, മഹിള മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പദവികൾ വഹിച്ചിരുന്നു. കൊയിലാണ്ടി നിയമസഭ മണ്ഡലത്തിൽനിന്ന് ജനവിധി തേടിയിരുന്നു. ഭർത്താവ്: കരുണാകരൻ നായർ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ). മക്കൾ: അനൂപ (കണ്ണൂർ സർവകലാശാല), പ്രജിത്ത്. മരുമക്കൾ: ജയവർമ, ഐശ്വര്യ മുല്ലേരി. സഹോദരങ്ങൾ: കാർത്യായനി അമ്മ, ദാക്ഷായണി അമ്മ, കല്യാണിക്കുട്ടി അമ്മ, ബാലകൃഷ്ണൻ നായർ, മാലതി (റിട്ട. പ്രഥമാധ്യാപിക, എ.യു.പി സ്കൂൾ വാകയാട്), ശ്യാമള, സുരേന്ദ്രൻ, പരേതനായ രവീന്ദ്രൻ നായർ.