കരിവെള്ളൂർ: പഴയകാല നാടകനടനും പാരമ്പര്യ നെയ്തു തൊഴിലാളിയുമായ കരിവെള്ളൂർ തെരുവിലെ മൂത്ത ചെട്ട്യാർ കെ.വി. ബാബു (76) നിര്യാതനായി. കാഞ്ഞങ്ങാട് തെരുവത്ത് അറയിൽ ഭഗവതി ക്ഷേത്രം സ്ഥാനികനാണ്. കരിവെള്ളൂരിൽ നടന്ന കേരള സംഗീത നാടക അക്കാദമി ഉത്തര മേഖലാ അമേച്വർ നാടകോത്സവത്തിൽ ആദരിച്ചിരുന്നു. പിതാവ്: പരേതനായ കെ.വി. കുഞ്ഞിരാമൻ മൂത്ത ചെട്ട്യാർ. മാതാവ്: പരേതയായ എ. പാറു. ഭാര്യ: ടി. യശോദ. മക്കൾ: കെ.വി. ലത (വനിതാ സഹകരണ സൊസൈറ്റി, തളിപ്പറമ്പ്), ലേഖ (കാഞ്ഞങ്ങാട്), ലീന (കണ്ണൂർ), സീന (ടൈലർ, പാലക്കുന്ന്). മരുമക്കൾ: പവിത്രൻ (ബസ് കണ്ടക്ടർ, തളിപ്പറമ്പ്), മാധവൻ (കാഞ്ഞങ്ങാട്), സുരേഷ് കണ്ണൂർ (ഇരുവരും ഓട്ടോ ഡ്രൈവർമാർ, കാഞ്ഞങ്ങാട്), പരേതനായ രാജേഷ്. സഹോദരങ്ങൾ: ബേബി (തൈക്കടപ്പുറം, നീലേശ്വരം), കെ.വി. രാധ (കരിവെള്ളൂർ), ജനാർദനൻ (ഓട്ടോ ഡ്രൈവർ, വറക്കോട്ടുവയൽ കരിവെള്ളൂർ), പുരുഷോത്തമൻ (വിമുക്തഭടൻ, കരിവെള്ളൂർ).