തലശ്ശേരി: ചിറക്കര പുല്ലമ്പിൽ റോഡിലെ കൂടാളി താഴത്തുവീട്ടിൽ പ്രേംകുമാർ (സുകുമാർ - 76) നിര്യാതനായി. തലശ്ശേരി സിൻഡിക്കേറ്റ് ബാങ്ക് റിട്ട. മാനേജറാണ്. പരേതരായ ചിറക്കൽ സി.കെ. കേരള വർമ വലിയ രാജയുടെയും കെ.ടി. ദേവകി കെട്ടിലമ്മയുടെയും മകനാണ്. ഭാര്യ: സുമ വേങ്ങയിൽ. മക്കൾ: രാജാറാം (ദുബൈ), ജയറാം (കൊച്ചി). മരുമക്കൾ: സൗമ്യ, ഭവ്യ. സഹോദരങ്ങൾ: കെ.ടി. നിർമല, കെ.ടി. ഹേമമാലിനി, പരേതരായ രാമകൃഷ്ണൻ നമ്പ്യാർ, അനന്തകൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തലശ്ശേരി എൻ.എസ്.എസ് ശ്മശാനത്തിൽ.