പാലത്ത്: പുളിക്കം പറമ്പത്ത് മുഹമ്മദ് (79) നിര്യാതനായി. സി.പി.എം മുൻ ചേളന്നൂർ ലോക്കൽ കമ്മറ്റി അംഗം, കർഷക സംഘം മുൻ പഞ്ചായത്ത് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. പരേതരായ പി.പി. അബ്ദുറഹ്മാന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: കോഴികുളങ്ങര ആമിന. മക്കൾ: സാബിറ (ചേവരമ്പലം), ഹസീന (പന്നൂർ), വഹീദ (പാലത്ത്). മരുമക്കൾ: കെ. മുസ്തഫ ചേവരമ്പലം, കെ.സി. നാസർ പന്നൂർ, കെ.സി. അഷ്റഫ്.സഹോദരങ്ങൾ: മറിയക്കുട്ടി, ഉമ്മർ, ഉസ്മാൻകോയ, അബ്ദുൽമജീദ്, പരേതനായ അബൂബക്കർ. മയ്യിത്ത് നമസ്കാരം ഊട്ടുകുളം ജുമുഅത് പള്ളിയിൽ തിങ്കളാഴ്ച രാവിലെ 9. 30ന്